ഡോ. ആർ.ആർ.ബി. വാര്യരുടെ നിര്യാണത്തിൽ അനുശോചനം

തൊടുപുഴ: ഡോ.ആർ.ആർ.ബി. വാര്യരുടെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനു​േശാചിച്ചു. നേതൃഗുണവും ചികിത്സപാടവവും തികഞ്ഞ ആർ.ആർ​.ബി. വാര്യർ ദീർഘവീക്ഷണമുള്ള ആയുർവേദ വകുപ്പ് ഭരണാധികാരിയും ഭിഷഗ്വരനുമായിരുന്നുവെന്ന് ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യ സോൺ സെക്രട്ടറി ഡോ.എം.എസ്. നൗഷാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഡോ. വാര്യരുടെ പ്രവർത്തനങ്ങൾ ആയുർവേദ ലോകവും പൊതുസമൂഹവും എന്നും ആദരവോടെ ഓർമിക്കുമെന്ന് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോ. ജില്ല പ്രസിഡൻറ്​ ഡോ. റെൻസ് പി.വർഗീസ്, ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോ. ജില്ല സെക്രട്ടറി ഡോ. ജിനേഷ് ജെ.മേനോൻ, ഡോ.സി.ഡി. സഹദേവൻ, നാഗാർജുന ആയുർവേദ ഗ്രൂപ് ഡയറക്ടർ ഡോ.സി.എസ്. കൃഷ്ണകുമാർ, ധന്വന്തരി വൈദ്യശാല മാനേജിങ്​ ഡയറക്ടർ ഡോ. സതീഷ് നമ്പൂതിരി, ഡോ. മാത്യൂസ് വെമ്പിള്ളി തുടങ്ങിയവർ അനുശോചനം അറിയിച്ചു. ഇബ്രാഹീം ഹാജിയുടെ നിര്യാണത്തിൽ അനുശോചനം തൊടുപുഴ: മഞ്ചേരി ജാമിയ നജ്മുൽഹുദ അറബി കോളജ്​ മേധാവിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പി.ഐ. ഇബ്രാഹീം ഹാജിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗവും വിഫാ കൂൽ ഉലമ വൈസ് ചെയർമാനുമായ കാഞ്ഞാർ മുനീർ മൗലവി നജ്​മി അനുശോചിച്ചു. അബ്​ദുൽ ശുക്കൂർ മൗലവി അൽഖാസിമി കാഞ്ഞാർ, ഇബ്രാഹീം മൗലവി അൽ കൗസരി, സുബൈർ മൗലവി അൽ കൗസരി, അൻസാരി മൗലവി നജ്മി, നിസാർ മൗലവി നജ്മി, ഓഫൂർ മൗലവി നജ്മി, സാലിഹ് മൗലവി നജ്മി, മുഹമ്മദ് മൗലവി നജ്മി തുടങ്ങിയവരും അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.