ചിന്നപ്പാറക്കുടിയില്‍ കാട്ടുപന്നി ശല്യം

അടിമാലി: ഗ്രാമപഞ്ചായത്തിലെ രൂക്ഷം. നേരമിരുളുന്നതോടെ തലങ്ങും വിലങ്ങും പായുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. കപ്പയടക്കമുള്ള തന്നാണ്ട് വിളകള്‍ കൃഷിചെയ്​ത് മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ്​​. കപ്പ കൃഷിക്ക് പുറമെ ചേമ്പും ചേനയും വാഴയുമെല്ലാം കാട്ടുപന്നികള്‍ കുത്തിമറിക്കുന്ന അവസ്ഥയുമുണ്ട്. വേലിയും മറ്റുമൊരുക്കി പ്രതിരോധം തീര്‍ത്താലും കാട്ടുപന്നി ശല്യം തടയാനാകാത്തത് ഇവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കാട്ടുപന്നി ശല്യം ഇനിയുമേറിയാല്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന ആശങ്കയിലാണ്​ ആദിവാസി കുടുംബങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.