കട്ടപ്പന: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാറിൻെറയും റിസർവ് ബാങ്കിൻെറയും നീക്കത്തിനെതിരെ കട്ടപ്പനയിൽ പ്രതിഷേധമിരമ്പി. ജില്ല സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും കേന്ദ്രസർക്കാറിൻെറ നയങ്ങൾക്കെതിരായ താക്കീതായി. സഹകാരികളും ജീവനക്കാരും പങ്കെടുത്ത മാർച്ച് കട്ടപ്പന മിനി സ്‌റ്റേഡിയത്തിൽനിന്ന് ആരംഭിച്ചു. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ എം.എം. മണി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ കരുത്തുറ്റ സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. സഹകരണ മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയെന്ന ഭ്രാന്തൻ ആശയമാണ് ഇതിനുപിന്നിൽ. നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോദി സർക്കാർ തുടർച്ചയായി ജനദ്രോഹ നയങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സഹകരണ സംരക്ഷണ സമിതി ചെയർമാൻ ജോയി തോമസ് അധ്യക്ഷനായി. കൺവീനർ കെ.വി. ശശി സ്വാഗതം പറഞ്ഞു. ഇ.എം ആഗസ്‌തി, വി.ആർ ശശി, ജോസ് പാലത്തിനാൽ, പി.എൻ വിജയൻ, ജോയി വെട്ടിക്കുഴി, കെ. ദീപക്, റോമിയോ സെബാസ്റ്റ്യൻ, കെ.ആർ സോദരൻ, ടി.സി രാജശേഖരൻ, എബ്രഹാം കുര്യാക്കോസ്, കെ.ടി. കുര്യൻ, ഒ.ആർ. ശശി, വി.ആർ. സജി, എൻ.കെ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം TDL Kattappana March: ജില്ല സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.