തൊടുപുഴ: 17 മുതല്‍ 19 വരെ നടന്ന ഓണ്‍ലൈന്‍ കേരളോത്സവം മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികൾ ചുവടെ: ഫോക് ഡാന്‍സ്, കേരള നടനം, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോഹിനിയാട്ടം, തിരുവാതിര, സംഘനൃത്തം, മണിപ്പൂരി, കഥക്, ഒഡീസി, മൃദംഗം, പ്രസംഗം (ഇംഗ്ലീഷ്), നാടോടിപ്പാട്ട്-അമൃത നൃത്തകലാഭവന്‍ കുമളി. മോണോആക്ട്, കഥാപ്രസംഗം- നീനു പി. ജയിംസ്. മൈം, ദഫ്മുട്ട്, വട്ടപ്പാട്ട്-നാഷനല്‍ ഫുട്ബാള്‍ ക്ലബ് കാഞ്ഞാർ. ദേശഭക്തിഗാനം, സംഘഗാനം -സി. ദേവനന്ദ- വണ്ണപ്പുറം. ഒപ്പന-റിമ ബഷീർ. ലളിതഗാനം, കർണാടക സംഗീതം, നാടോടിപ്പാട്ട് -വന്ദന ബി. ശങ്കർ. മാര്‍ഗംകളി -അഞ്ജലി പീറ്റര്‍ ആൻഡ് ടീം, ഭരതനാട്യം -റോസ്ന ആൻറണി, തബല -ജയശങ്കര്‍, വയലിന്‍ -ജിനേഷ് ദാസ്, ഗിത്താര്‍ -നീതു ഫേബിയ, ലളിതഗാനം (പുരുഷന്‍)-ഡെസ്റ്റിന്. കവിതാലാപനം -സുരേഷ് കുഞ്ഞുമോന്‍, പ്രസംഗം-(മലയാളം) ജിസ്മോള്‍. വിവരങ്ങള്‍ക്ക്: 04862-228936, 9895183934. പഠനമുറി നിർമാണം: അപേക്ഷ ക്ഷണിച്ചു ഇടുക്കി: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി നിർമാണ ധനസഹായത്തിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അടിമാലി ബ്ലോക്ക് പരിധിയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരും വാസയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനം ഉള്ളവരും ആയിരിക്കണം. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഈ മാസം 30 നകം നിശ്ചിത മാതൃകയിെല അപേക്ഷ അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 04864 222232, 8547630074, 8113948483. സ്പോട്ട് രജിസ്‌ട്രേഷന്‍ നാളെ ഇടുക്കി: സൗരതേജസ്സ് പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച അനെര്‍ട്ടിൻെറ ജില്ല കാര്യാലയത്തില്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ നടത്തും. താൽപര്യമുള്ളവര്‍ക്ക് പദ്ധതിയില്‍ നേരിട്ട് പങ്കാളികളാകാം. നിലവില്‍ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233252.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.