സ​പ്ലൈകോ മാർക്കറ്റിലെ കവർച്ച; പ്രതി പിടിയിൽ

ചെറുതോണി: മാസങ്ങൾക്ക് മുമ്പ്​ തോപ്രാംകുടി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ പ്രതിയെ മുരിക്കാശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ മാട്ടുക്കട്ടയിൽ താമസക്കാരനുമായ സജു വേലപ്പൻനായരാണ് അറസ്​റ്റിലായത്. ഇയാളെ സപ്ലൈകോ മാർക്കറ്റിൽ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ജൂലൈ 19നാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. പൂട്ടുപൊളിച്ച് അകത്തുകടന്ന്​ മേശയിൽ സൂക്ഷിച്ച 34385 രൂപ അപഹരിക്കുകയായിരുന്നു. സമീപത്തെ സി.സി ടി.വിയിൽനിന്ന് ലഭിച്ച ചില ദൃശ്യങ്ങൾ പിന്തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ടി​ൻെറ പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നതിനിടെ സമാനമായ മറ്റൊരു കേസിൽ ഇയാൾ കട്ടപ്പന പൊലീസി​ൻെറ പിടിയിലായതോടെയാണ് സപ്ലൈ​കോ മോഷണത്തിന് തുമ്പുണ്ടായത്. മുരിക്കാശ്ശേരി തോപ്രാംകുടി മേഖലയിലെ മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കു​ണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ നിർമൽ ബോസി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ എബി പി.മാത്യു, സാബു തോമസ്, എ.എസ്.ഐ ജോർജുകുട്ടി, സി പി.ഒമാരായ കെ.ആർ അനീഷ്, കെ.എസ്. പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് നടപടി പൂർത്തിയാക്കിയത്. പ്രതിയെ ​െചാവ്വാഴ്​ച തിരികെ കോടതിയിൽ ഹാജരാക്കി. ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവേൽ പോളി​ൻെറ നേതൃത്വത്തിൽ അടുത്തിടെ നിരവധി കേസുകളാണ് ഈ സംഘം തെളിയിച്ചത്​. വിദേശ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടിപ്പ്, തോപ്രാംകൂടി പള്ളിയിലെ മോഷണം, സേനാപതിയിലെ മലഞ്ചരക്ക്​ കടയിലെ മോഷണം എന്നിവയിലെ പ്രതികളെ സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.