തൊടുപുഴ: ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സാമൂഹിക നീതി വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കാത്ത, ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന അര്‍ഹരായ 100പേര്‍ക്ക് ആയിരിക്കും ഗ്ലൂക്കോമീറ്റര്‍ അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലെ അപേക്ഷ ഫാറം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം 2022 ജനുവരി 10നകം അപേക്ഷ ജില്ല സാമൂഹികനീതി ഓഫിസിൽ നല്‍കണം. അപേക്ഷ േഫാറം www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നതായി തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ്/ ബി.പി.എൽ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍ പ്രമേഹ രോഗിയാണെന്ന സര്‍ക്കാര്‍/എൻ.എച്ച്.എം ഡോക്ടറുടെ സാക്ഷ്യപത്രം. എത്രകാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം. സാമൂഹികനീതി വകുപ്പില്‍നിന്ന് ഇതുവരെ ഗ്ലുക്കോമീറ്റര്‍ ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വിലാസം: ജില്ല സാമൂഹിക നീതി ഓഫിസർ, ജില്ല സാമൂഹിക നീതി ഓഫിസ് ഇടുക്കി, തൊടുപുഴ പി.ഒ, മിനി സിവില്‍ സ്റ്റേഷന് മൂന്നാംനില, തൊടുപുഴ-685584. ഫോണ്‍: 04862 228160. ------ ആദ്യക്ഷരം കുറിച്ച് സാക്ഷരത പഠിതാക്കള്‍ തൊടുപുഴ: അക്ഷരദീപം തെളിച്ചും 'അ' എഴുതിയും സാക്ഷരത പഠിതാക്കള്‍ ആദ്യക്ഷരം കുറിച്ചു. പഠ്ന ലിഖ്‌ന അഭിയാന്‍ പദ്ധതി ഭാഗമായി ജില്ലയില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയ സാക്ഷരത പഠിതാക്കളാണ് ചൊവ്വാഴ്ച ആദ്യക്ഷരം കുറിച്ചത്. ചക്കുപള്ളം പളിയക്കുടി ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലതല പ്രവേശനോത്സവ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് സാക്ഷരത പഠിതാവായ ഊരുമൂപ്പന്‍ ഗണേശനെ സ്ലേറ്റില്‍ 'അ' എഴുതിച്ച് ജില്ലയിലെ സാക്ഷരത ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് അംഗം രാരിച്ചന്‍ സാക്ഷരത പഠിതാക്കള്‍ക്ക് അക്ഷരദീപം പകര്‍ന്നുനൽകി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് അന്നക്കുട്ടി വര്‍ഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. മാത്യു, ബിന്ദു അനില്‍കുമാര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി റോയി, പഞ്ചായത്ത് അംഗങ്ങളായ ആൻറണി കുഴിക്കാട്ട്, അമ്മിണി ഗോപാലകൃഷ്ണന്‍, റീനാവിനോദ്, സി.ജെ രാജപ്പന്‍, ഊരുമൂപ്പന്‍ ഗണേശന്‍, റിസോഴ്സ് പേഴ്സന്‍ ബെന്നി ഇലവുംമൂട്ടില്‍, എസ്.ടി പ്രമോട്ടര്‍ സുജാത, വിനു ആൻറണി, പ്രേരക്മാരായ പി.ജെ. സുനിത, റീജ ഷിബു എന്നിവര്‍ പങ്കെടുത്തു. ----- TDL SAKSHARADHA സാക്ഷരത പഠിതാക്കള്‍ക്കായി പ്രവേശനോത്സവ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ഊരുമൂപ്പന്‍ ഗണേശനെ സ്ലേറ്റില്‍ 'അ' എഴുതിച്ച് ജില്ലയിലെ സാക്ഷരത ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.