നെടുങ്കണ്ടം: അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ ൈഹപര്‍മാര്‍ട്ട് നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനില്‍ ചെല്ലം റെസിഡന്‍സിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് അഡ്വ. എം.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എല്‍.എ ആദ്യവില്‍പന നിര്‍വഹിച്ചു. മലനാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് ജോസ് പാലത്തിനാല്‍ പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡൻറ് പി.എസ്. യൂനസ്, ഡയറക്ടര്‍ ജോസഫ് പൗലോസ്, സെക്രട്ടറി ജോസഫ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വികസനം അട്ടിമറിക്കാൻ ശ്രമമെന്ന് ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ വികസനം അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. 2020-21കാലയളവില്‍ പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ട സമയത്ത് എ.ഇയെ സ്ഥലംമാറ്റി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് നേതൃത്വം സ്വീകരിക്കുന്നത്. ക്രമക്കേടിൻെറ പശ്ചാത്തലത്തില്‍ കരാറുകാർ നടത്തിയ ജോലികളുടെ ബില്ലുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാെണന്ന് യു.ഡി.എഫ് അംഗങ്ങളായ വിന്‍സൻറ് വള്ളാടി, സെലിന്‍ വില്‍സണ്‍, ആലീസ് ജോസ്, കുട്ടായി കറുപ്പന്‍, ടിൻറു സുഭാഷ്, ഏലിയാമ്മ ജോയി, പി.വി. അജേഷ്കുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.