p2 lead... * സർവേക്ക് ഇന്ന് തുടക്കം െതാടുപുഴ: ഗ്രാമങ്ങളുടെ ശുചിത്വമളക്കാൻ ജില്ലയിൽ സർവേ. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻെറ കീഴിൽ സ്വച് സർവേഷൻ ഗ്രാമീൺ പദ്ധതി ഭാഗമായാണ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളിലെ ശുചിത്വ നിലവാരം, മാലിന്യ സംസ്കരണം, പൊതു ശുചിത്വം എന്നിവയുടെ നിലവാരം അളക്കുന്നത്. ശുചിത്വ ഘടകങ്ങളുടെ നിലവിലെ അവസ്ഥ സ്വതന്ത്ര ഏജൻസിയുടെ സർവേയിലൂടെ വിലയിരുത്തി റാങ്കിങ്ങ് നടത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ടോയ്ലറ്റുകളുടെ ലഭ്യത, ടോയ്ലറ്റുകളുടെ ഉപയോഗം, വൃത്തി, പൊതു ഇടങ്ങളുടെ വൃത്തി, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ച ജനങ്ങളുടെ അറിവ് തുടങ്ങിവയാണ് വിലയിരുത്തുന്നത്. ഗ്രാമ പഞ്ചായത്തുകളിലെ പൊതു ഇടങ്ങളിലെ ശുചിത്വ സേവനങ്ങളുടെ നിലവാരം, ഖര-ദ്രവ്യ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി നേരിട്ടുള്ള പരിശോധനയിലൂടെയും പൊതുജനങ്ങളുടെ നേരിട്ടോ ഓൺലൈൻ മുഖേനയോ അഭിപ്രായ ശേഖരണത്തിലൂടെയും മറ്റും വിലയിരുത്തും. പഞ്ചായത്ത് സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി പൊതു ഇടങ്ങളിലടക്കം പരിശോധന നടക്കും. സർവേയും പുരോഗതിയുമടക്കം കാര്യങ്ങൾ കേന്ദ്ര മന്ത്രാലയത്തിൻെറ ഇൻറഗ്രേറ്റഡ് മാനേജ്മൻെറ് ഇൻഫർമേഷൻ സിസ്റ്റത്തിലെ ഡേറ്റ പരിശോധിച്ച് വിലയിരുത്തിയാണ് റാങ്കിങ്ങ്. കേന്ദ്ര സർക്കാർ നിയുക്ത ഏജൻസിയായ ഇപ്സോസ് റിസർച് സൻെററാണ് സർവേ നടത്തുക. -- കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ ഇന്ന് പരിശോധന ആദ്യ ഘട്ടമെന്ന നിലയിൽ ചൊവ്വാഴ്ച വണ്ടിപ്പെരിയാർ, കുമളി എന്നീ പഞ്ചായത്തുകളിലാണ് പരിശോധന നടത്തുക. സന്ദർശനം നടത്തുന്നതിൻെറ തലേ ദിവസമാണ് സർവേ ടീം ശുചിത്വമിഷനെ അറിയിക്കുക. പട്ടണങ്ങളും ഗ്രാമങ്ങളും കൂടുതൽ വാസയോഗ്യവും സുസ്ഥിരവുമാക്കേണ്ടതിൻെറ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അവബോധം സൃഷ്ടിക്കുക, വൃത്തിയുടെ കാര്യത്തിൽ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കുമിടയിൽ ആരോഗ്യകരമായ മത്സരമനോഭാവം വളർത്തുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. മാർക്കറ്റുകൾ, വഴിയോരങ്ങൾ, അംഗൻവാടികൾ, ആശുപത്രികൾ എന്നിവിടങ്ങളിലും സർവേ ടീം എത്തി പരിശോധന നടത്തും. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്തുകൾക്ക് പുരസ്കാരവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.