മാസ്റ്റർപ്ലാൻ പ്രതിസന്ധി പരിഹരിക്കണം -ട്രാക് തൊടുപുഴ: അപ്രായോഗികവും ജനേദ്രാഹപരവുമാണെന്ന് വ്യകതമായ സാഹചര്യത്തിൽ തൊടുപുഴ നഗരസഭ മാസ്റ്റർപ്ലാൻ താൽക്കാലികമായി മരവിപ്പിക്കാൻ പ്രമേയം പാസാക്കണമെന്ന് റെസി. അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രാക് ആവശ്യപ്പെട്ടു. പ്ലാനിൻെറ വിജ്ഞാപനം താൽക്കാലികമായി സ്റ്റേ ചെയ്ത് പരിഹാര ശ്രമങ്ങളിലേക്ക് കടന്നാൽ അനാവശ്യമായി അടിച്ചേൽപിച്ച ഭൂമി മരവിപ്പിക്കൽ നടപടി ഒഴിവാകും. ഇതിനായി നഗരസഭ പ്രമേയം പാസാക്കി സർക്കാറിനെ സമീപിക്കണം. യു.ഡി.എഫ് ചെയർപേഴ്സൻ ആയിരുന്ന ജെസി ആൻറണി ആണ് ചർച്ച കൂടാതെ പ്ലാൻ കൗൺസിലിനെ കൊണ്ട് അംഗീകരിപ്പിച്ച് െഗസറ്റ് വിജ്ഞാപനത്തിന് അയച്ചത് എന്നത് നിഷേധിക്കാനാവില്ലെന്നും ട്രാക് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ ആക്ടിങ് പ്രസിഡൻറ് എം.സി. മാത്യു, സെക്രട്ടറി സണ്ണി തെക്കേക്കര, എസ്.ജി. ഗോപിനാഥ്, പി.എസ്. ഇസ്മയിൽ, ടി.എം. ശശി എന്നിവരും പെങ്കടുത്തു. തയ്യല്‍ തൊഴിലാളി താലൂക്ക് സമ്മേളനം തൊടുപുഴ: തയ്യല്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ദേശീയ തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് താലൂക്ക് സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡൻറ് ആമ്പല്‍ ജോർജ് അധ്യക്ഷതവഹിച്ചു. കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് പ്രഫ. കെ.െഎ. ആൻറണി മുഖ്യപ്രഭാഷണം നടത്തി. ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. റോബിന്‍ വര്‍ഗീസ്, സ്വാമി അയ്യപ്പദാസ് എന്നിവര്‍ മതസൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുത്തു. ജിമ്മി മറ്റത്തിപ്പാറ, അനില്‍ രാഘവന്‍, ഷാഹുല്‍ പള്ളത്തുപറമ്പില്‍, മോഹനന്‍ പൂവത്തിങ്കല്‍, വര്‍ഗീസ്‌കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. TDL Roshi ദേശീയ തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് താലൂക്ക് സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.