നൂറി‍െൻറ നിറവിൽ ശ്രീചിത്തിരവിലാസം ഗവ. എൽ.പി സ്‌കൂൾ

നൂറി‍ൻെറ നിറവിൽ ശ്രീചിത്തിരവിലാസം ഗവ. എൽ.പി സ്‌കൂൾ മൂലമറ്റം: അറക്കുളത്തെ ആദ്യ വിദ്യാലയമായ ശ്രീചിത്തിരവിലാസം ഗവ. എൽ.പി സ്‌കൂൾ ആരംഭിച്ചിട്ട് 2022ൽ 100 വർഷം പൂർത്തിയാകുന്നു. സ്‌കൂളി​ൻെറ ശതാബ്​ദി വിപുലമായി ആഘോഷിക്കുവാൻ സ്‌കൂളിൽ ചേർന്ന പൂർവ വിദ്യാർഥികളുടെയും സ്‌കൂൾ പി.ടി.എയുടെയും സംയുക്ത യോഗം തീരുമാനിച്ചു. 2022 ജനുവരി 22ന് ശതാബ്​ദി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. 100ാമത്​ വർഷ ആഘോഷങ്ങൾക്ക് മാർച്ച് അവസാനം സമാപനം കുറിക്കും. അറക്കുളം ചിത്തിര സ്‌കൂളി​ൻെറ ശതാബ്​ദി ആഘോഷങ്ങൾക്കായി പി.ടി.എ പ്രസിഡൻറ്​ ടി.കെ. ദേവദാസി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. വിനോദ് ചെയർമാനും സ്‌കൂൾ ഹെഡ്​മിസ്​ട്രഡസ്​ നിർമല ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘമാണ് രൂപവത്​കരിച്ചത്. ടോമി ജോസഫ് കുന്നേൽ, എ.ഡി. മാത്യു, പി.എ. വേലുക്കുട്ടൻ, ഷിബു ജോസഫ്, ടി.എൻ. നാരായണൻ, പുഷ്​പവല്ലി രാജൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.