അര്‍ബന്‍ കോഓപറേറ്റിവ് ൈഹപ്പര്‍മാര്‍ട്ട് നെടുങ്കണ്ടത്ത്

നെടുങ്കണ്ടം: അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ നൂതന സംരംഭമായ അര്‍ബന്‍ കോഓപറേറ്റിവ് ൈഹപ്പര്‍മാര്‍ട്ട് തിങ്കളാഴ്ച നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന്്് ഭാരവാഹികള്‍ അറിയിച്ചു. നെടുങ്കണ്ടം സെന്‍ട്രല്‍ ജങ​ഷനിലെ ചെല്ലം റെസിഡന്‍സിയില്‍ ആരംഭിക്കുന്ന ഹൈപ്പര്‍ മാര്‍ട്ടില്‍ 6000 സ്‌ക്വയര്‍ഫീറ്റ ്്‌വിസ്തീര്‍ണമുള്ള ഷോറുമും വിശാല പാര്‍ക്കിങ്​ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി റോഷി അഗസ്​റ്റിന്‍ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ്​ അഡ്വ.എം.എന്‍. ഗോപി അധ്യക്ഷതവഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ദീപം തെളിക്കും. എം.എം. മണി എം.എല്‍.എ ആദ്യ വില്‍പന നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.