തൊടുപുഴ: സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുനിസിപ്പൽ കാൽനട പ്രചാരണ ജാഥക്ക് തുടക്കമായി. തൊടുപുഴ നഗരസഭയുടെ മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കുക, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന ജനവഞ്ചന തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ ക്യാപ്റ്റനും നഗരസഭ കൗൺസിലർ മിനി മധു വൈസ് ക്യാപ്റ്റനുമായിട്ടുള്ള ജാഥ നഗരസഭയിലെ 35വാർഡുകളിലൂടെയും പര്യടനം നടത്തും. ജാഥയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി മാരിയിൽ കലുങ്കിൽ നിർവഹിച്ചു. ജാഥ ശനിയാഴ്ച മുതലക്കുടത്ത് സമാപിക്കും TDL JADHA െതാടുപുഴയിൽ നടന്ന സി.പി.എം മുനിസിപ്പൽ കാൽനട പ്രചാരണ ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.