സമഗ്രശിക്ഷ കേരളം: ക്വിസ്​ മത്സരവിജയികൾ

തൊടുപുഴ: സമഗ്രശിക്ഷ കേരളം രാഷ്​ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലതല ക്വിസ്​ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എൽ.പി വിഭാഗം: ജോവാൻ മരിയ എബി (എസ്​.എം.എൽ.പി.സ്​കൂൾ, ഏഴുമുട്ടം), ആബേൽ ജോസ്​( എം.എൽ.പി.എസ്​, കമ്പംമേട്), മിലൻ ജോൺ പ്രസാദ് (ഐ.എച്ച്.ഇ.പി.ജി.എൽ.പി.എസ്, കുളമാവ്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി: നെടുംങ്കണ്ടം സൻെറ്​ സെബാസ്​റ്റ്യൻസ്​ യു.പി സ്​കൂളിലെ അദ്വൈത് മഹേഷ് ഒന്നാം സ്ഥാനവും മൂലമറ്റം സൻെറ് ജോർജ് യു.പി സ്​കൂളിലെ ഫിലോമിന ജെ.പൈകട രണ്ടാം സ്ഥാനവും അറക്കുളം സൻെറ്​ തോമസ്​ യു.പി സ്​കൂളിലെ അമൽ ടോം മൂന്നാംസ്ഥാനവും നേടി. മുതലക്കോടം സൻെറ് ജോർജ്​ ഹയർ സെക്കൻഡറി സ്​കൂളിലെ ബെൻ ബിജി, വഴിത്തല സൻെറ് സെബാസ്​റ്റ്യൻ ഹയർ സെക്കൻഡറി സ്​കൂളിലെ ശ്രീഹരി രാജേഷ്, കുമിളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിലെ കെ.ആർ. ശ്രീലക്ഷ്മി എന്നിവർ ഹൈസ്​കൂൾ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരിമണ്ണൂർ സൻെറ് ജോസഫ്സ്​ ഹയർ സെക്കൻഡറി സ്​കൂളിലെ അൽഫിദ് കെ.ഖാദറിനും രണ്ടാം സ്ഥാനം പൂമാല ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ രാഹുൽ പ്രസാദിനും മൂന്നാം സ്ഥാനം കൂടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ ജീവൻ ജോമിനും ലഭിച്ചു. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം. ഇ-ശ്രം രജിസ്ട്രേഷന്‍ നാളെ നാരകക്കാനത്ത് ചെറുതോണി: അസംഘടിത തൊഴിലാളികള്‍ക്കും പി.എഫ്, ഇ.എസ്.ഐ പദ്ധതികളില്‍ അംഗങ്ങളല്ലാത്തവരും ആദായനികുതി കൊടുക്കാത്തവരുമായ 16 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കാൻ ഏര്‍പ്പെടുത്തിയ ഇ-ശ്രം രജിസ്ട്രേഷന്‍ ഞായറാഴ്​ച നാരകക്കാനം സാംസ്കാരിക നിലയത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട്​ 4.30 വരെയാണ് സമയം. മൊബൈല്‍ ഫോണ്‍, ഫോണ്‍നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും അവകാശിയാക്കാൻ ആഗ്രഹിക്കുന്നയാളുടെ ആധാര്‍ കാര്‍ഡും ജനന തീയതിയും പൂര്‍ണമായ പേരുള്ള രേഖയും ഹാജരാക്കണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. തൊഴില്‍കാര്‍ഡ് വേണ്ടവര്‍ ഫീസ് നൽകണം. കേരള കോണ്‍ഗ്രസ് ജില്ല നേതൃക്യാമ്പ് നാളെ ചെറുതോണി: കേരള കോണ്‍ഗ്രസ് ജില്ല ഏകദിന നേതൃ ക്യാമ്പ് ഞായറാഴ്​ച വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലയെ ബാധിക്കുന്ന ജനകീയ വിഷയങ്ങളില്‍ ആരംഭിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ക്കും പാര്‍ട്ടിയുടെ അംഗത്വ കാമ്പയിന്‍ സംബന്ധിച്ച് കര്‍മപരിപാടിക്കും രൂപം നല്‍കും. വാർത്തസ​േമ്മളനത്തിൽ നോബിള്‍ ജോസഫ്, വി.എ. ഉലഹന്നാന്‍, ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാങ്കൽ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.