ആദിവാസി കുടിയിലേക്കുള്ള റോഡ് വനപാലകര്‍ അടച്ചു

അടിമാലി: ആദിവാസി കുടിയിലേക്കുള്ള റോഡ് വനപാലകര്‍ വേലികെട്ടി അടച്ചതായി പരാതി. മാങ്കുളം പഞ്ചായത്തിലെ കോഴിയള ആദിവാസി കോളനിലേക്കുള്ള റോഡാണ് വനപാലകര്‍ അടച്ചത്. ഇതോടെ പ്രദേശവാസികൾക്ക്​ പുറംലോകവുമായിട്ടുള്ള ബന്ധം ഇല്ലാത്ത സ്ഥിതിയാണ്. 60 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. പഴയ ആലുവ-മൂന്നാര്‍ രാജപാത വരുന്നതിന് തടസ്സമായി നില്‍ക്കുന്ന വനംവകുപ്പിനെതിരെ ജനരോക്ഷം രൂക്ഷമാണ്. പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസടക്കം രംഗത്തുവന്നിട്ടുണ്ട്​. പതിറ്റാണ്ടുകളായി ആദിവാസികള്‍ ഉപയോഗിച്ച് വരുന്നതാണ് ഈ റോഡ്. പലകുറി റോഡ് വികസിപ്പിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും വനംവകുപ്പി​ൻെറ തടസ്സം മൂലം നടന്നില്ല. റോഡിന് കുറുകെവേലികെട്ടി ഗതാഗതം തടഞ്ഞത് നിതീകരിക്കാന്‍ കഴിയില്ലെന്നും പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നുമാണ്​ നാട്ടുകാരുടെ ആവശ്യം. idl adi 2 traib ചിത്രം... മാങ്കുളം കോഴിയള കുടിയിലേക്കുള്ള റോഡ് വനപാലകര്‍ അടച്ചനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.