എന്ന്​ തുറക്കും അമിനിറ്റി സെൻറർ?

എന്ന്​ തുറക്കും അമിനിറ്റി സൻെറർ? നിർമാണം പൂർത്തിയായിട്ട്​ രണ്ടര വര്‍ഷം നെടുങ്കണ്ടം: തൂക്കുപാലം ബസ് സ്​റ്റാൻഡിൽ നിര്‍മിച്ച അമിനിറ്റി സൻെറർ (കെ.ആര്‍.എസ് സ്മാരക മന്ദിരം) രണ്ടര വര്‍ഷമായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയില്ല. വിനോദ സഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്ടിൽ എത്തുന്ന ടൂറിസ്​റ്റുകൾക്ക്​ ഉപകാരപ്രദമാകുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി രണ്ടുവര്‍ഷംമുമ്പാണ് ബസ് സ്​റ്റാൻഡിനോട്​ ചേര്‍ന്ന് സൻെറർ നിര്‍മിച്ചത്. ടൂറിസം ഇന്‍ഫര്‍മേഷന്‍ സൻെററായും വിനോദ സഞ്ചാരികള്‍ക്ക് വിശ്രമ കേന്ദ്രമായും പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കെട്ടിടത്തി​ൻെറ ലേലനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഒന്നേകാല്‍ കോടി രൂപ മുടക്കി നിര്‍മിച്ച കെട്ടിടവും പരിസര പ്രദേശങ്ങളും കാടുകയറി നശിക്കുകയാണ്. അന്തരിച്ച ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ കെ.ആര്‍. സുകുമാരന്‍ നായരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് സ്മാരക മന്ദിരമാക്കിയത്. ടൂറിസ്​റ്റുകൾക്ക്​ വിശ്രമിക്കാൻ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സൻെറർ നിര്‍മിച്ചിരിക്കുന്നത്. idl ndk തൂക്കുപാലത്തെ അമിനിറ്റി സൻെറർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.