പീരുമേട് ആശുപത്രിയിൽ പ്രസവ വാർഡ്: ഹൈകോടതി സർക്കാറിൻെറ റിപ്പോർട്ട് തേടി കൊച്ചി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡും ഒാപറേഷൻ തിയറ്ററും വേണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിൻെറ റിപ്പോർട്ട് തേടി. ആശുപത്രിയുടെ ശോച്യാവസ്ഥ വ്യക്തമാക്കി പ്രദേശവാസിയായ ടി.എ. ആസാദ് നൽകിയ ഹരജിയിലാണ് നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചത്. തുടർന്ന് ഹരജി വീണ്ടും ജനുവരി 13ന് പരിഗണിക്കാൻ മാറ്റി. തോട്ടം തൊഴിലാളികളടക്കം പാവപ്പെട്ടവർ താമസിക്കുന്ന പീരുമേട് മേഖലയിലെ താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് ഒരുക്കാൻ 2014 ജൂലൈയിൽ സർക്കാർ 2.35 കോടി അനുവദിച്ച് ഉത്തരവിറക്കിയതായി ഹരജിയിൽ പറയുന്നു. എന്നാൽ, ഏഴു വർഷം കഴിഞ്ഞിട്ടും പ്രസവ വാർഡിനും ഒാപറേഷൻ തിയറ്ററിനും നടപടിയായില്ല. താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡില്ലാത്തതിനാൽ നാട്ടുകാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുകയാണ്. ആശുപത്രിയുടെ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിച്ചതായും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.