കരിമണ്ണൂർ സ്കൂളിൽ ഹോക്കി പരിശീലന പദ്ധതി

കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹോക്കി ഇടുക്കിയുടെ സഹകരണത്തോടെ ഹോക്കി പരിശീലന പദ്ധതിക്ക്​ തുടക്കമായി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ പഞ്ചായത്ത് അംഗം ബൈജു വറവുങ്കൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹോക്കി ഇടുക്കി പ്രസിഡൻറ്​ ബിനോയ് മുണ്ടക്കാമറ്റം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്​റ്റർ സജി മാത്യു സ്വാഗതവും കായിക അധ്യാപകൻ മാത്യു ജോസ് നന്ദിയും പറഞ്ഞു. 17ന്​ വൈകീട്ട്​ മൂന്നിന് സ്കൂളിലെ ഹോക്കി ടീം തെരഞ്ഞെടുപ്പ്​ നടക്കും. അധ്യാപകരായ ജോളി മുരിങ്ങമറ്റം, ഷേർലി ജോൺ, സോജൻ അബ്രഹാം, ജയ്സൺ ജോസ്, പി.ടി.എ സെക്രട്ടറി ബിജു, ഹോക്കി ഇടുക്കി സെക്രട്ടറി പി. സിനോജ്​ തുടങ്ങിയവർ നേതൃത്വം നൽകി. TDL Hockey കരിമണ്ണൂർ സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹോക്കി പരിശീലന പദ്ധതി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.