നെടുങ്കണ്ടം: യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ബാധ്യതയായി നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെള്ളം നിറഞ്ഞ കുഴി. ശുചിമുറിക്കായി നിര്‍മിച്ച വലിയ കുഴിയില്‍ നിറയെ വെള്ളമാണ്. അശാസ്ത്രീയമായി നിര്‍മാണം തുടങ്ങിയതാണ് പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. നിർമാണം മുടങ്ങിയപ്പോള്‍ കുഴിമൂടുകയോ ചുറ്റും സംരക്ഷണ വേലി തീര്‍ക്കുകയോ ചെയ്തിട്ടില്ല. വെള്ളക്കെട്ട് അപകട ഭീതിയില്‍ മാത്രമല്ല കൊതുകുവളര്‍ത്തല്‍ കേന്ദ്രവുമായി. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം പട്ടണത്തിലെ ബസ്സ്റ്റാൻഡ് ഇടുങ്ങിയതാണ്. വിദ്യാലയങ്ങള്‍ തുറന്നതോടെ തിരക്ക് വര്‍ധിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കാന്‍ തുടങ്ങിയത്. ഇപ്പോൾ ബസ് തിരിക്കാനുള്ള സൗകര്യംപോലും സ്റ്റാൻഡിലില്ല. ഗ്രാമീണ മേഖലയിലേക്ക് മാത്രം നിരവധി സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. കൂടാതെ വിവിധ ജില്ലകളിലേക്കുള്ള സ്വകാര്യ, കെ.എസ്.ആര്‍.ടി.സി, തമിഴ്‌നാട് സര്‍ക്കാറിൻെറ ബസുകളും കൂടിയാകുമ്പോള്‍ തിരക്ക്് ഏറുകയാണ്. ചെറിയ മഴയിൽപോലും ബസ്സ്റ്റാൻഡിൽ ഉറവകളും വെള്ളക്കെട്ടും മൂലം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. ---- idl ndk യാത്രക്കാര്‍ക്ക് ഭീതിപരത്തി നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.