തൊടുപുഴ: 'ഇസ്‌ലാം: ആശയ സംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി തൊടുപുഴ ഏരിയ നേതൃത്വത്തിൽ സൗഹൃദ സംഗമം നടന്നു. ആശങ്കകളും ആകുലതകളും പങ്കുെവച്ച്, സൗഹൃദത്തിൻെറ അനിവാര്യത ഊന്നിപ്പറഞ്ഞ സദസ്സ് ജമാഅത്ത് ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്‌വി ഉദ്ഘാടനം ചെയ്തു. വംശീയതയിലൂടെയും വർഗീയതയിലൂടെയും മനുഷ്യവംശത്തിൻെറ ഉന്മൂലനമാണ് സംഭവിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ സംവാദവും സഹകരണവും സമാധാനമുള്ള പുതിയ ലോകം സൃഷ്ടിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനസമൂഹം ഐക്യത്തോടെ മുന്നോട്ടുപോകൽ മതനിരപേക്ഷതയുടെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാര ഭവനിൽ ചേർന്ന സംഗമത്തിൽ ഏരിയ പ്രസിഡൻറ് പി.പി. കാസിം മൗലവി അധ്യക്ഷത വഹിച്ചു. ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എ. ജോർജ് (റിട്ട. ഡി.എം.ഒ ആയുർവേദം), നഗരസഭ കൗൺസിലർ സനു കൃഷ്ണൻ, ജോർജ് പല്ലാട്ട്, ബഷീർ ഫാറൂഖി, ടി.ജെ. പീറ്റർ(ഡി.സി.സി ജന.സെക്ര), മനോജ് ഇളംദേശം, സി.സി. ശിവൻ (കെ.പി.എം.എസ്), അരുൺ ഉടുമ്പന്നൂർ തുടങ്ങിയവർ സംസാരിച്ചു. എൻ.എച്ച്. കാസിം മൗലവി ഖുർആൻ സന്ദേശം നൽകി. കാമ്പയിൻ കൺവീനർ സുബൈർ ഹമീദ് സ്വാഗതവും പി.പി. അനസ് നന്ദിയും പറഞ്ഞു. ---------- ചിത്രം - TDL JAMA-ATH ISLAMI ജമാഅത്തെ ഇസ്‌ലാമി തൊടുപുഴ ഏരിയ സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.