അടിമാലി: രാജാക്കാട് പഞ്ചായത്തിലെ . ഇവിടെ നടത്തി വന്ന വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. പൊന്മുടി ജലാശയത്തിൻെറയും തുരുത്തിൻെറയും മനോഹര ദൃശ്യം ആസ്വദിക്കാൻ കഴിയുന്ന കള്ളിമാലി വ്യൂ പോയൻറ് വികസിപ്പിക്കാൻ 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ 1. 18 കോടി അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച 50 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ഡി.ടി.പി.സിക്ക് കൈമാറി. ടെൻഡർ എടുത്ത കമ്പനിക്ക് 12.5 ലക്ഷം രൂപ മുൻകൂറായി നൽകിയെങ്കിലും സ്ഥലത്തിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമുണ്ടെന്നുപറഞ്ഞ് പദ്ധതി തുടങ്ങിയില്ല. സ്ഥലം വിട്ടുനൽകാൻ നാട്ടുകാർ തയാറായിട്ടും പദ്ധതി അട്ടിമറിക്കാൻ ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ട്. പദ്ധതിക്ക് ആവശ്യമായ സ്ഥലംനൽകാൻ സ്വകാര്യ വ്യക്തി തയാറായില്ലെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. മൂന്നുവർഷം മുമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായിരുന്ന റെജി പനച്ചിക്കൽ മുൻകൈയെടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കള്ളിമാലി വ്യൂ പോയൻറിന് സമീപം വിശ്രമമുറിയും ശുചിമുറികളും നിർമിക്കുന്നതിന് 23 ലക്ഷം രൂപ അനുവദിച്ചു. ഇത് മാത്രമാണ് ആകെയുണ്ടായ വികസനം. കള്ളിമാലി വ്യൂ പോയൻറിലേക്കുള്ള വഴിയിൽ നിർമിച്ച കവാടത്തിൻെറ നിർമാണം പൂർത്തിയാക്കാൻപോലും അധികൃതർക്ക് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.