മൂലമറ്റം: കൂറ്റൻ ആഞ്ഞിലിമരം കടപുഴകി മൂലമറ്റം-പുള്ളിക്കാനം റോഡിലെ മണപ്പാടി പാലത്തിൻെറ കൈവരി തകർന്നു. സമീപത്തെ വലിയ ആഞ്ഞിലിമരമാണ് വീണത്. ശനിയാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം. മൂലമറ്റത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തി വീണുകിടന്ന ഭാഗങ്ങൾ വെട്ടിമാറ്റി. ഒരുമാസം മുമ്പുണ്ടായ പേമാരിയിൽ ഈ മരത്തിൻെറ ചുവട്ടിലെ കല്ലും മണ്ണും ഒഴുകിപ്പോയി ഏതുസമയത്തും മറിഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു. ഇതിനടുത്ത് രണ്ടുമൂന്ന് മരങ്ങൾ കൂടിയുണ്ട്. ദുരന്തനിവാരണ സമിതി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ---------- tdl mltm മൂലമറ്റം-പുള്ളിക്കാനം റോഡിലെ മണപ്പാടി പാലത്തിലേക്കുവീണ ആഞ്ഞിലിമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.