തേക്കടി തുറന്നു, ബോട്ട് സവാരി തുടങ്ങി, സഞ്ചാരികൾക്ക് ആഹ്ലാദം

കുമളി: ഒരു മാസത്തോളമായി അടഞ്ഞുകിടന്ന തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക്​ ആശ്വാസം പകർന്ന് തേക്കടിയിൽ വെള്ളിയാഴ്ച മുതൽ ബോട്ട് സവാരി ആരംഭിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും മുല്ലപ്പെരിയാർ വിവാദവുമാണ് കഴിഞ്ഞമാസം 14ന് തടാകത്തിലെ ബോട്ട് സവാരി നിർത്തിവെക്കാൻ കാരണമായത്. കഴിഞ്ഞ ദീപാവലി സീസണിൽപോലും തേക്കടിയിൽ ബോട്ട് സവാരി ഇല്ലാതിരുന്നത് വിനോദസഞ്ചാര മേഖലക്ക്​ വലിയ നഷ്​ടമാണ് വരുത്തിയത്. ബോട്ട് സവാരി ഇ​െല്ലന്നറിഞ്ഞിട്ടും തേക്കടി കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് പ്രതീക്ഷിക്കാതെ ബോട്ട് സവാരിക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷത്തിനിടയാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142ൽ തുടരുന്നതുമൂലം തേക്കടി തടാകത്തി​ൻെറ തീരങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. തീരങ്ങൾ ഇല്ലാത്തതിനാൽ വന്യജീവികളെ കാണുന്നത് അപൂർവമാണെങ്കിലും ജലം നിറഞ്ഞ തടാകവും മഴ പെയ്തൊഴിഞ്ഞ വനമേഖലയുടെ പച്ചപ്പുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ......... Cap: ഇടവേളക്കുശേഷം തേക്കടി തടാകത്തിൽ ബോട്ട് സവാരി വെള്ളിയാഴ്ച പുനരാരംഭിച്ചപ്പോൾ ........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.