അടിമാലി: അടിമാലി കുമളി ദേശീയപാതയില്‍ ആയിരമേക്കറിന് സമീപം കൊടുംവളവില്‍ വീതി വര്‍ധിപ്പിക്കണമെന്ന് ആവശ്യം. വളവിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കിടക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. തൊട്ടടുത്തെത്തുമ്പോഴെ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടൂ. വീതി കുറവായ ഈ ഭാഗത്ത് പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. മണ്ണ് നീക്കി വളവിന് വീതി വര്‍ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രികരുടെയും ആവശ്യം. പാതയോരത്ത് വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാടും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഒരുഭാഗത്ത് വലിയ കൊക്കയാണ്. അപകടമൊഴിവാക്കാന്‍ വാഹനം വെട്ടിച്ചുമാറ്റുമ്പോള്‍ വിതികുറവ് മൂലം പാതയോരത്തെ കൊക്കയിലേക്ക് നിരങ്ങി നീങ്ങാനുള്ള സാധ്യതയുണ്ട്. നിരന്ന പ്രദേശമായതിനാല്‍ പലപ്പോഴും വാഹനങ്ങള്‍ വേഗതയിലാണ് കടന്നുപോകുന്നത്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്. idl adi 1 road ചിത്രം: ആയിരമേക്കറിൽ അപകടസാധ്യതയുള്ള ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.