നാർകോട്ടിക് എൻഫോഴ്സ്മൻെറിന് കെട്ടിടം: നടപടി ഇഴയുന്നു അടിമാലി: അടിമാലിയിലെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മൻെറ് സ്‌ക്വാഡ് ഓഫിസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിൽ. അപകടാവസ്ഥയിലായ ഈ കെട്ടിടത്തിൽനിന്ന് ഓഫിസ് മാറ്റാൻ നടപടിയില്ല. മൂന്നുപതിറ്റാണ്ട് മുമ്പാണ് ഓഫിസ് വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. കഞ്ചാവ് ഉൾപ്പെടെ മാരകമായ ലഹരി വസ്തുക്കൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ജില്ല ഒാഫിസാണ് ഇത്. അടിമാലിയിൽ പഴയ കാേടതിപ്പടിയിൽ ദേശീയപാതയോരത്തോട് ചേര്‍ന്ന ഈ കെട്ടിടം ശോച്യാവസ്ഥയിലായിട്ട് നാളുകള്‍ പിന്നിട്ടു. പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് പറയുന്നു. നടപടി ഇഴയുകയാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ ഉള്‍പ്പെടെ 21 ജീവനക്കാര്‍ ഈ ഓഫിസില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതും ജീവനക്കാര്‍ വിശ്രമിക്കുന്നതുമെല്ലാം അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയുമുണ്ട്. മേല്‍ക്കൂര പലയിടത്തും ദ്രവിച്ച് ബലക്ഷയം വന്നു. സ്വന്തമായി കെട്ടിടം യാഥാർഥ്യമായാല്‍ ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കാമെന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വാടകയിനത്തില്‍ നഷ്ടമാകുന്ന തുകയും ലാഭിക്കാം. idl adi 2 nes ചിത്രം: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മൻെറ് സ്‌ക്വാഡ് ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.