ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ 2018 മുതൽ 2021 മാർച്ച് വരെ നടത്തിയ നിർമാണ ജോലികളിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഒാഫിസിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ഇതു സംബന്ധിച്ച ഫയലുകൾ പിടിച്ചെടുത്തു. പഴയരിക്കണ്ടം സ്വദേശി രേഖാമൂലം നൽകിയ പരാതിയിലാണ് അന്വേഷണം. 2016 മുതൽ 2021 വരെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടത്തിയ 19 ടെൻഡർ ജോലികളിൽ അഴിമതി നടന്നെന്നാണ് പരാതി. മക്കുവള്ളി, ചുരുളിപ്പതാൽ, ആൽപ്പാറ തുടങ്ങിയ വാർഡുകളിൽ നടത്തിയ നിർമാണ ജോലികളിൽ അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷമേ എത്രരൂപയുടെ ക്രമക്കേട് നടന്നെന്ന് വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 50 ലക്ഷം രൂപയുടെയെങ്കിലും അഴിമതി നടന്നതായാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.