ചെറുതോണി: വ്യക്തി വീട്ടിലേക്കുള്ള വഴിയടച്ച് സഞ്ചാരം തടസ്സപ്പെടുത്തിയ വയോധിക ദമ്പതികൾ നീതി തേടി അലയുന്നു. വാഴത്തോപ്പ് എട്ടാംവാർഡ് പേപ്പാറ ആലാനിക്കൽ ദേവസ്യയുടെയും കുടുംബത്തിൻെറയും ജീവിതമാണ് വഴിമുട്ടിയത്. കലക്ടർക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. പൈനാവ്-താന്നിക്കണ്ടം-അശോക റോഡ് നിർമാണത്തിൻെറ ഭാഗമായി വീതികൂട്ടാനാണ് ദേവസ്യയുടെ വീട്ടിലേക്ക് കയറുന്ന വഴി ഇടിച്ചുനിരത്തിയത്. പിന്നീട് കരാറുകാരൻ വീടിന് സംരക്ഷണഭിത്തി കെട്ടിനൽകി. എന്നാൽ, വീട്ടിലേക്ക് കയറുന്ന വഴി പ്രധാന റോഡിനോട് ചേർന്ന് നിർമിച്ചാൽ മാത്രമേ ഇവർക്ക് തടസ്സമില്ലാതെ വീട്ടിലേക്ക് കയറാൻ കഴിയൂ. എന്നാൽ, ഈ വഴി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് താന്നിക്കണ്ടം സ്വദേശിയായ വ്യക്തി കല്ല് കുഴിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വീട്ടിലേക്കുള്ള വഴിയുടെ നിർമാണവും നിലച്ചു. 16 വർഷം മുമ്പ് വാങ്ങിയ പട്ടയഭൂമിയിലുള്ള വീട്ടിലേക്കാണ് ഇപ്പോൾ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്. പ്രായമായ ദമ്പതികൾ ദിവസവും ഇതുവഴി കയറിയിറങ്ങുവാൻ പ്രയാസപ്പെടുകയാണ്. പൊതുപ്രവർത്തകരും പഞ്ചായത്ത് പ്രസിഡൻറും വിഷയത്തിൽ ഇടപെെട്ടങ്കിലും പരിഹാരം ഉണ്ടായില്ല. സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ കലക്ടർ ഇടപെടണമെന്നാണ് ദേവസ്യയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.