കട്ടപ്പന: കാൽവരി മൗണ്ടിൽ നടന്ന ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 377 പോയൻറ് നേടി എൻ.ആർ സിറ്റി ഓവറോൾ കീരീടം ചൂടി. 225 പോയൻറ് നേടിയ അത്്ലറ്റിക് ക്ലബ് ഇരട്ടയാർ റണ്ണർ ആപ്പായി. 159 പോയൻറുമയി എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി മൂന്നാംസ്ഥാനത്തെത്തി. സ്കൂൾ, കോളജ് ക്ലബുകളെ പ്രതിനിധീകരിച്ച് 14, 16, 18, 20 പ്രായ ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 600 ആൺ, പെൺ കായിക താരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് അസോ. പ്രസിഡൻറ് പി.എസ്. ഡൊമിനിക് അധ്യക്ഷതവഹിച്ചു. ജിറ്റോ മാത്യു, സുരേഷ് ബാബു, ടോം ടി.ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. ഫോട്ടോ: കാൽവരി മൗണ്ടിൽ നടന്ന ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഒാവറോൾ കിരീടം ചൂടിയ എൻ.ആർ സിറ്റി ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.