നാടകക്കളരിക്ക് തിരശ്ശീല

നെടുങ്കണ്ടം: 'അരങ്ങും അധ്യാപനവും' എന്ന പേരില്‍ നെടുങ്കണ്ടം ബി.എഡ് കോളജില്‍ നടന്ന നാടക അഭിനയ വര്‍ക്ക്‌ഷോപ്പിന് തിരശ്ശീല. നാടകനടനും അവാര്‍ഡ് ജേതാവുമായ എം. പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തിലാണ് നാലു ദിവസത്തെ നാടകക്കളരി അരങ്ങേറിയത്. മൂന്ന് തെരുവുനാടകങ്ങള്‍ അരങ്ങിലെത്തിച്ചതോടെ ഈ വര്‍ഷത്തെ നാടകക്കളരി വേറിട്ടതായി. കോളജിന് മുന്നിലെ പൊതുസ്ഥലത്ത് മൂന്ന് തെരുവുനാടകങ്ങള്‍ അരങ്ങേറി. നാടക് സംഘടനയുടെ ജില്ല സെക്രട്ടറി ഇ.ജെ. ജോസഫ് തെരുവു നാടകങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.പാര്‍ത്ഥസാരഥിയെ ആദരിച്ചു. idl ndk കോളജിന് മുന്നിൽ നടന്ന തെരുവുനാടകം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.