ചെറുതോണി: കൊമ്പ് മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയയാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കരിമ്പൻ പുതിയിടത്തു കുന്നേൽ ഷാജഹാൻെറ പുരയിടത്തിൽ കൊമ്പ് വെട്ടാൻ കയറിയ കൂടക്കാട്ട് ബാബുവാണ് (50) മരത്തിന് മുകളിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ പത്തരക്കാണ് സംഭവം. 50 അടി ഉയരമുള്ള മരത്തിന് മുകളിൽ കയറി ശിഖരം വെട്ടുന്നതിനിടെ രക്തസമ്മർദം കൂടി തളർന്നുവീഴുകയായിരുന്നു. മരത്തിൽ അള്ളിപ്പിടിച്ചിരുന്ന ബാബുവിനെ വീട്ടുകാരും സമീപവാസികളും അറിയിച്ചതിനെ തുടർന്ന് കരിമ്പനിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി മരത്തിൽക്കയറി ഉടുമുണ്ടഴിച്ച് മരത്തിൽത്തന്നെ ബന്ധിച്ച ശേഷം ഫയർഫോഴ്സിനെ അറിയിച്ചു. ഇടുക്കിയിൽ നിന്നെത്തിയ ഫയർ സ്‌റ്റേഷൻ ഓഫിസർ ഇൻ ചാർജ് കെ.വി. ജോയിയുടെയും സീനിയർ ഫയർ ഓഫിസർ അനീഷ് പി. ജോയിയുടെയും നേതൃത്വത്തിൽ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. [09/12, 3:07 PM] Dhanapalan Mankuva: ഫോട്ടോ മരത്തിൽ കുടുങ്ങിയ ബാബുവിനെ ഫയർഫോഴ്സ് താഴെയിറക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.