തൊടുപുഴ: ഡിസംബർ 10 മുതൽ 20 വരെ ചണ്ഡിഗഢിൽ നടക്കുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽനിന്ന് ഏഴ് കായികതാരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റഫർ സണ്ണി, ജി. ആകാശ്, അദ്വൈത് കൃഷ്ണ, എന്നിവർക്കും രാഹുൽ സജൻ, ടിബിൻ ബേബി, ഐബക്ക് സക്കീർ, ഗോപി കൃഷ്ണ എന്നിവർക്ക് സീനിയർ ടീമിലും സെലക്ഷൻ ലഭിച്ചു. ജില്ലക്കുണ്ടായ അഭിമാനകരമായ നേട്ടമാണിതെന്ന് ജില്ല ഭാരവാഹികളായ ജോയി തോമസ്, എം.ആർ. സാബു, കെ. ശശിധരൻ എന്നിവർ പറഞ്ഞു. TDL ROLLER HOCKEY ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലയിൽനിന്നുള്ള താരങ്ങൾ ................................. വീടുകളില്‍ സൗരതേജസ്: പ്ലാൻറുകൾക്ക് അനെര്‍ട്ടിൻെറ പദ്ധതി തൊടുപുഴ: അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആൻഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് 'സൗരതേജസ്' പ്രേത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ടുകിലോ വാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാൻറുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അനെര്‍ട്ടിൻെറ www.buymysun.com എന്ന വെബ്‌സൈറ്റില്‍ സൗരതേജസ് എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാൻറുകൾക്ക് 40ശതമാനം സബ്‌സിഡിയും മൂന്ന് കിലോ വാട്ടിന് മുകളില്‍ 10കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാൻറുകൾക്ക് 20ശതമാനം സബ്‌സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.anert.gov.in. ഫോണ്‍: 04862 233 252 ................................ ബിഷപ് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് എം.എം. മണിയല്ല -സി.പി. മാത്യു തൊടുപുഴ: ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് എം.എം. മണിയോ സി.പി.എമ്മോ അല്ലെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. മുല്ലപ്പെരിയാർ വിഷയത്തിൽ ബിഷപ് സംസ്ഥാന സർക്കാറിൻെറ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനെതിരായ എം.എം. മണിയുടെ പ്രസ്താവന വൺ, ടു, ത്രീ മോഡൽ വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാടിൻെറ ആശങ്കക്കൊപ്പം നിൽക്കാനും അഭിപ്രായം പറയാനും ബിഷപ്പിന് എം.എം. മണിയുടെ അനുവാദം ആവശ്യമില്ല. മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്ന സ്വന്തം അഭിപ്രായം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിേട്ട ബിഷപ്പിനെ തിരുത്താൻ മുതിരാവൂ. സമൂഹത്തിലെ പൊതുകാര്യങ്ങളെക്കുറിച്ച് ബിഷപ്പുമാർ അഭിപ്രായം പറയരുതെന്ന നിലപാട് ആർക്കും ഭൂഷണമല്ല. എം.എം. മണി മന്ത്രിയായിരിക്കെ 30ലധികം ഡാമുകൾ ഒരു ആലോചനയുമില്ലാതെ തുറന്നുവിട്ട് ജീവനും സ്വത്തും നഷ്ടമാക്കിയത് കേരളം മറന്നിട്ടില്ലെന്നും സി.പി. മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.