കാഞ്ഞാർ: കാഞ്ഞാർ പാലത്തിൻെറ ഇരുവശങ്ങളിലും നടപ്പാതക്ക് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസമനുഷ്ഠിച്ച കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് മുണ്ടയ്ക്കപ്പടവനെ കുടയത്തൂർ പൗരാവലി അനുമോദിച്ചു. സമരം ശ്രദ്ധയാകർഷിച്ചതിന്നെത്തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ പാലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരെക്കൊണ്ട് മൂന്നുകോടി തുകയുടെ എസ്റ്റിമേറ്റ് എടുപ്പിക്കുകയും ചെയ്തിരുന്നു. കുടയത്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. മുരളീധരൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ വി.എൻ. കരുണൻപിള്ള, പുഷ്പ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഞ്ജലീന സിജോ, പഞ്ചായത്ത് മെംബർമാരായ ആശ റോജി, ലത ജോസ്, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, എം.ഡി. ഹരി ബാബു, ടി.സി. ചെറിയാൻ, ജലാൽ കുന്തിപ്പറമ്പിൽ, ശങ്കരപ്പിള്ള പുലിയന്മാക്കൽ, ടോമി തുളുവനാനി, ഗോപി, അഭിമന്യു പട്ടേരി, ജിൽസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. tdl mltm2 തോമസ് മുണ്ടയ്ക്കപ്പടവനെ കുടയത്തൂർ പൗരാവലി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.