രക്ഷാകർത്താക്കൾക്ക്​ ബോധവത്​കരണ ക്ലാസ്​

കരിമണ്ണൂർ: കരിമണ്ണൂർ ജനമൈത്രി പൊലീസി​ൻെറ നേതൃത്വത്തിൽ വിദ്യാർഥികളിലെ ലഹരി ഉപയോഗം, ഓൺലൈൻ ചതിക്കുഴികൾ എന്നിവ സംബന്ധിച്ച് മനക്കപ്പാടം കോളനിയിൽ രക്ഷാകർത്താക്കൾക്ക് ബോധവത്​കരണ ക്ലാസ്​ നടത്തി. സൈബർ തട്ടിപ്പുകൾ, ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ അമിത ഫോൺ ഉപയോഗം, കുട്ടികളെ കാത്തിരിക്കുന്ന ചതിക്കുഴികൾ, വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ബോധവത്​കരണം. വാർഡ്​ അംഗം ജീസ് ആയത്തുപാടം അധ്യക്ഷതവഹിച്ച​ു. കരിമണ്ണൂർ ഇൻസ്പെക്​ടർ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്​തു. ബീറ്റ്​ ഓഫിസർ ഷെരീഫ് പി.എ ക്ലാസുകൾ നയിച്ചു.എ.എസ്.ഐ റെജിമോൻ, ബീറ്റ് ഓഫിസർ ജമാൽ, സിന്ധു നാരായണൻ, ജോഷി എന്നിവർ സംസാരിച്ചു. tdl mltm 6 ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ മനക്കപ്പാടം കോളനിയിൽ നടന്ന ബോധവത്​കരണ ക്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.