മുട്ടം: മുട്ടം ടാക്സി സ്റ്റാൻഡ് ബസ് സ്റ്റാൻഡാക്കി ഉയർത്തണമെന്ന ആവശ്യം ഇതുവരെ യാഥാർഥ്യമായില്ല. മുട്ടം ടൗണിൽ നിരവധി അപകങ്ങളാണ് ഉണ്ടാകുന്നത്. മൂലമറ്റം, പാല, ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന ബസുകൾ ടൗണിൻെറ മധ്യഭാഗത്ത് നിർത്തി ആളുകളെ കയറ്റി ഇറക്കുകയാണ്. ഇത് ടൗണിൽ വലിയ ഗതാഗക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ബൈപാസ് യാതാർഥ്യമായാൽ മൂലമറ്റം ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് ടൗണിൽ കയറും മുമ്പ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ കയറ്റി ഇറക്കാം. കൂടാതെ ഈരാറ്റുപേട്ട, പാല ഭാഗത്തുനിന്ന് വരുന്ന ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശിക്കാം. ടാക്സി സ്റ്റാൻഡ് ബസ് സ്റ്റാൻഡായി മാറിയാൽ വ്യാപാര മേഖലക്കും ഉണർവുണ്ടാകും. വർഷങ്ങൾക്ക് മുമ്പ് ഇതിനായി പഠനങ്ങൾ നടക്കുകയും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ മാസ്റ്റർ പ്ലാൻ തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് തുടർനടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.