കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിൻെറ നീക്കം കേന്ദ്രം ഇടപ്പെട്ട് തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകർ ദേശീയപാത ഉപരോധിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ കുമളിയിലേക്ക് മാർച്ച് നടത്താനൊരുങ്ങിയ അഞ്ച് ജില്ലകളിലെ കർഷക ഏകോപന സമിതി പ്രവർത്തകരെ അതിർത്തിയിലെ ലോവർ ക്യാമ്പിൽ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധക്കാർ കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചത്. പ്രതിഷേധ മാർച്ച് ലോവർ ക്യാമ്പിൽ ഉത്തമ പാളയം എ. എസ്. പി.ശ്രേയ ഗുപ്തയുടെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞതോടെ വാഹനറാലിയായി കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതിനെ തുടർന്ന് തേനി കലക്ടർ നേരിട്ടെത്തി പരാതി കേൾക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ദേശീയ പാതയിൽ കുത്തിയിരിക്കുകയായിരുന്നു. തേനി ജില്ല കർഷക സംഘം നേതാക്കളായ എസ്.ആർ. തേവർ, നല്ല സ്വാമി, അൻവർ ബാലശിങ്കം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. കർഷക സമരത്തെ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം ഞായറാഴ്ച തടസ്സപ്പെട്ടു. ........... cap: മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിനെതിരെ ലോവർ ക്യാമ്പിൽ കർഷകർ ദേശീയപാത ഉപരോധിക്കുന്നു. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.