എസ്.​ രാജേ​​ന്ദ്രനെ പരോക്ഷമായി വിമർശിച്ച്​ എം.എം. മണി

അടിമാലി: അടിമാലിയിൽ സി.പി.എം ഏരിയ സമ്മേളനം ഉദ്ഘാടനത്തിനിടെ മുൻ എം.എൽ.എ എസ്.​ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി എം.എം. മണി എം.എൽ.എ. രണ്ടുതവണ നിയമസഭയിൽ അംഗമായവരെ അടുത്ത തെരഞ്ഞെടുപ്പിൽ മാറ്റിനിർത്തുക എന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തി​ൻെറ കാഴ്​ചപ്പാടെന്നും ചിലർ നാലാം തവണയും മത്സരിക്കുന്നതിന് ശ്രമിക്കുകയും സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടി നേതൃത്വത്തിനെതിരെ വാളോങ്ങുകയും പരസ്യപ്രസ്​താവനയുമായി രംഗത്തുണ്ടെന്നും അത്തരക്കാരെ പാർട്ടിയും സമൂഹവും പുച്ഛിച്ചുതള്ളുമെന്നും എം.എം. മണി പറഞ്ഞു. ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആത്മപരിശോധന നടത്തണമെന്നും എം.എം. മണി പറഞ്ഞു. സമ്മേളന നടത്തിപ്പിൽ ഉണ്ടായ പാകപ്പിഴകൾ അക്കമിട്ടു നിരത്തിയ എം.എം. മണി ഏരിയ കമ്മിറ്റി നേതാക്കൾക്ക് എതിരെ രൂക്ഷവിമർശനവും ഉയർത്തി. നടന്നതിൽ ഏറ്റവും മോശമായ സമ്മേളനമാണിതെന്ന്​ കുറ്റപ്പെടുത്തിയ ഇദ്ദേഹം വിവിധ പാർട്ടികളിൽനിന്ന്​ രാജിവെച്ച്​ സി.പി.എമ്മിൽ ചേർന്നവരെ പ​ങ്കെടുപ്പിക്കാൻ തയാറാകാതിരുന്നത്​ ശരിയായില്ലെന്നും പുതിയ ആളുകൾ പാർട്ടിയിലേക്ക്​ വരു​േമ്പാൾ പഴയവരുടെ സ്ഥാനം നഷ്​ടപ്പെടുമെന്ന ഭയപ്പാട്​ ചില നേതാക്കൾക്കുണ്ടെന്നും വിമർശിച്ചു. സമ്മേളനത്തിൽ കെ.ആർ. ജയൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം കെ.വി. ശശി, കെ.എസ്​. മോഹനൻ, വി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി ടി.കെ. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.