പള്ളനാടിനെ വിറപ്പിച്ച് കാട്ടുപോത്ത്; ഭീതിയിൽ നാട്ടുകാർ

മറയൂർ: മറയൂർ-മൂന്നാർ റോഡിൽ പള്ളനാട്ടിൽ കാട്ടുപോത്ത് ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. ഇവയെ തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ്​ ആരോപണം. ചന്ദനറിസർവിനോട് ചേർന്നുകിടക്കുന്ന പള്ളനാട് ഗ്രാമത്തിലാണ് കാട്ടുപോത്തുകൾ ഭീതി സൃഷ്​ടിക്കുന്നത്​. പകലും കാട്ടുപോത്തുകൾ പ്രദേശത്ത് എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്ത് മറയൂർ-മൂന്നാർ റോഡിലൂടെ നടന്നുപോയത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി​. മൂന്ന്​ വർഷം മുമ്പ് വീടി​ൻെറ മേൽക്കൂരയിൽ കയറിയ കാട്ടുപോത്ത് ഷീറ്റ് പൊട്ടി വീട്ടിനുള്ളിൽ വീണിരുന്നു. വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ പുറത്തെടുത്തത്​. ​TDL KATTUPOTHU കഴിഞ്ഞ ദിവസം മറയൂർ-മൂന്നാർ റോഡിൽ പകൽകണ്ട കാട്ടുപോത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.