അധികൃതർ അറിയാൻ അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൂമ്പന്‍പാറ ഭാഗത്ത് സൂചന ബോർഡുകള്‍ കാടുമൂടി. വീതി കുറഞ്ഞ കൊടുംവളവുകള്‍ നിറഞ്ഞ ഭാഗമാണിവിടം. വാഹനമോടിക്കുന്നവര്‍ക്ക് സൂചനബോര്‍ഡുകള്‍ കാണുക പ്രയാസമാണ്. കൂമ്പന്‍പാറയില്‍ പാതയോരത്ത് സ്ഥാപിച്ച വഴി വിളക്കും കാട് മൂടിക്കഴിഞ്ഞു. നേര്യമംഗലം വനമേഖലയില്‍ പൊന്തക്കാടിനുപുറമെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റയും ചെറുശിഖരങ്ങളും കാഴ്ച മറയ്ക്കുന്ന അവസ്ഥയുണ്ട്. വലിയ വാഹനങ്ങളുടെ ഗ്ലാസില്‍ ഇവ വന്നിടിക്കുന്നുമുണ്ട്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ ദേശീയപാതയില്‍ തിരക്കേറും. അപകട സാധ്യത കണക്കിലെടുത്ത് കാട് വെട്ടിനീക്കുകയും യാത്ര സുഗമമാക്കുകയും വേണമെന്നാണ് ആവശ്യം. idl adi 2 n h ചിത്രം: സൂചന ബോര്‍ഡുകള്‍ കാടുമൂടിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.