തൊടുപുഴ: ജില്ലയില്‍ ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വാര്‍ഡ് (രണ്ട് പഞ്ചായത്തിലെയും വാര്‍ഡ് ഒമ്പത്) തെരഞ്ഞെടുപ്പുചൂടിലേക്ക്. നിലവിെല ഒഴിവ് നികത്തുന്നതിന് ഏഴിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് ഒമ്പത് വടക്കേ ഇടലിപ്പാറക്കുടി) ഒരുബൂത്തും രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് ഒമ്പത് കുരിശുംപടി) രണ്ട് ബൂത്തും ഉള്‍പ്പെടെ ആകെ മൂന്ന് ബൂത്താണ് വോട്ടെടുപ്പിന് സജ്ജീകരിച്ചത്. വടക്കേ ഇടലിപ്പാറക്കുടിയുടെ വോട്ടെണ്ണല്‍ ദേവികുളം ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലും രാജാക്കാട് കുരിശുംപടി വാർഡിലെ വോട്ടെണ്ണല്‍ രാജാക്കാട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലും എട്ടിന് രാവിലെ 10 മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒമ്പതാം വാർഡ് അംഗമായിരുന്ന സി.പി.എമ്മിലെ ഉത്തമ്മ ചിന്നസ്വാമിയുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. രാജാക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗമായിരുന്ന കോൺഗ്രസിലെ റെജി പനച്ചിക്കലിൻെറ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിെല സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോക്കല്‍ ബോഡീസ്, സ്റ്റാറ്റ്യൂട്ടറി ബോഡീസ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് കലക്ടര്‍ അന്നേദിവസം അവധി പ്രഖ്യാപിച്ചു. അഞ്ചിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഏഴിന് വൈകീട്ട് ആറ് വരെ സമ്പൂർണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ........................ അപേക്ഷ ക്ഷണിച്ചു ഇടുക്കി: ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതികമികവും മെച്ചപ്പെടുത്താനും വിശദ പദ്ധതി റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ തയാറാക്കുന്നതിനുമായി രൂപവത്കരിച്ച ജില്ല റിസോഴ്സ് സൻെററിൻെറ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള പ്രഫഷനലുകള്‍, വിദഗ്ധർ, അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബയോേഡറ്റ അല്ലെങ്കില്‍ സ്ഥാപനത്തിൻെറ പ്രഫൈല്‍ ഡിസംബര്‍ 10നകം ജില്ല പ്ലാനിങ് ഓഫിസില്‍ നല്‍കണം. ഇ-മെയില്‍: dpoidk@gmail.com, വിലാസം -ജില്ല പ്ലാനിങ് ഓഫിസ്, ജില്ല ആസൂത്രണ സമിതി സെക്രേട്ടറിയറ്റ് ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്, കുയിലിമല, ഇടുക്കി, പിന്‍:685603, ഫോണ്‍- 04862 233010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.