കുമളി: കൃഷിയിടങ്ങളിലും വീട്ടു പരിസങ്ങളിലും മോഷണം നടത്തിവന്ന സംഘത്തെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം സ്വദേശിയായ ആക്രിവ്യാപാരി മുത്തുരാജ് ദുരൈ സ്വാമി (52), കുമളി സ്വദേശികളായ റോസാപ്പൂക്കണ്ടം സുരേഷ് എന്ന മുനിയാണ്ടി (35), ഹോളിഡേ ഹോമിന് സമീപം രുക്മാൻ അലി (36) എന്നിവരെയാണ് കുമളി എസ്.ഐ വി. ലാലനും സംഘവും അറസ്റ്റ് ചെയ്തത്. ടൗണിലും പരിസത്തും മറ്റ് കൃഷിയിടങ്ങളിൽനിന്ന് കേബിൾ, മോട്ടോർ എന്നിവ മോഷ്്ടിച്ച് ഉത്തമപാളയത്തെ ആക്രിക്കടയിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. 20,000രൂപയിലധികം വിലവരുന്ന ചെമ്പുകമ്പികൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനുശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ......... Cap: മോഷണക്കേസിൽ കുമളി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ .:......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.