​ഇടുക്കിയിലെ ഭ​ൂപ്രശ്​നത്തിന്​ ഉത്തരവാദി പിണറായി സർക്കാർ ^വി.ഡി. സതീശൻ

​ഇടുക്കിയിലെ ഭ​ൂപ്രശ്​നത്തിന്​ ഉത്തരവാദി പിണറായി സർക്കാർ -വി.ഡി. സതീശൻ തൊടുപുഴ: സാധാരണക്കാരായ കർഷകരെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവുകൾ ഇറക്കിയ പിണറായി സർക്കാറാണ്​ ഇടുക്കിയിലെ ഭൂപ്രശ്​നങ്ങൾക്ക്​ ഉത്തരവാദിയെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ജില്ലയിലെ പട്ടയ പ്രശ്​നങ്ങളടക്കം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇതിന്​ മുന്നോടിയായി ഡിസംബർ മൂന്നാം വാരത്തിൽ വിപുലമായ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും ഇടുക്കി പ്രസ്​ക്ലബി​ൻെറ 'മുഖാമുഖം' പരിപാടിയിൽ അദ്ദേഹം അറിയിച്ചു. പട്ടയവുമായി ബന്ധപ്പെട്ട്​ വിചിത്ര​ ഉത്തരവുകളാണ്​ ഒന്നാം പിണറായി സർക്കാർ പുറപ്പെടുവിച്ചത്​. ഇതോടെ സാധാരണക്കാർക്ക്​ വീടുവെക്കാൻ പോലും പറ്റാത്ത സാഹചര്യമായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ സർക്കാർ അവഗണന തുടരുകയാണ്​. പാരിസ്ഥിതിക സന്തുലിതത്വം തകർക്കാതെ കർഷകന്​ അവ​ൻെറ ജീവിതം മുന്നോട്ടു​കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ്​ വേണ്ടത്​. പട്ടയപ്രശ്​നം പരിഹരിക്കുന്നതിന്​ വ്യക്തമായ കർമപദ്ധതി സമരപ്രഖ്യാപന കൺവെൻഷനിൽ അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ്​ അറിയിച്ചു. പ്രസ്​ ക്ലബ്​ പ്രസിഡൻറ്​ എം.എൻ. സുരേഷ്​ സ്വാഗതവും സെ​ക്രട്ടറി വിനോദ്​ കണ്ണോളി നന്ദിയും പറഞ്ഞു. മാസ്​റ്റർ പ്ലാൻ: ജനകീയ സഭ ഇന്ന്​ തൊടുപുഴ: നഗരസഭയുടെ മാസ്​റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ റെസിഡൻറ്​സ്​ അസോസിയേഷനുകളുടെ കൂട്ടായ്​മയായ ട്രാക്​ സംഘടിപ്പിക്കുന്ന ജനകീയസഭ ശനിയാഴ്​ച വൈകീട്ട്​ മൂന്നിന്​ വെങ്ങല്ലൂർ നാലുവരിപ്പാതയിലെ കാഡ്സ്​ വില്ലേജ് സ്​ക്വയർ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി, പി.ജെ. ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ സനീഷ് ജോർജ് തുടങ്ങിയവർ പ​െങ്കടുക്കും. എം.കോം സീറ്റ്​ ഒഴിവ്​ തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജിൽ എം.കോമിൽ സീറ്റ്​ ഒഴിവുണ്ട്​. വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8281210209.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.