സി.പി.എം കട്ടപ്പന ഏരിയ സമ്മേളനം തുടങ്ങി

കട്ടപ്പന: സി.പി.എം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുതിർന്ന ഏരിയ കമ്മിറ്റി അംഗം എസ്.എസ്. പാൽരാജ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മാത്യു ജോർജ് അധ്യക്ഷതവഹിച്ചു. പി.ബി. ഷാജി, കെ.എ. മണി, ടോമി ജോർജ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ആദ്യകാല പ്രവർത്തകരായ എ.എൻ. കുട്ടപ്പൻ, പി.ജെ. ജോസഫ്, മേരി ജോസഫ് എന്നിവരെ ആദരിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്്റ്റിൻ, മുൻ എം.പി ജോയ്സ് ജോർജ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി.ആർ. സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ സി.വി. വർഗീസ്, കെ.എസ്. മോഹനൻ, വി.വി. മത്തായി, ആർ. തിലകൻ എന്നിവർ സംബന്ധിച്ചു. ഫോട്ടോ. സി.പി.എം കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.