പ്രധാന തുറമുഖങ്ങളിൽ ഇനി ഇന്ത്യൻ ടഗ്ഗുകൾ മാത്രം മട്ടാഞ്ചേരി: രാജ്യത്തെ മേജർ തുറമുഖങ്ങളിൽ ഇനി ഇന്ത്യൻ നിർമിത ടഗ്ഗുകൾ മാത്രം. ആത്മനിർഭർ ഭാരത് എന്ന സന്ദേശവുമായാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പുതിയ നിർദേശങ്ങൾ നൽകിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം ഇന്ത്യയിലെ കപ്പൽ നിർമാണ മേഖലക്ക് പ്രോത്സാഹന ലക്ഷ്യവുമായാണ് പുതിയ നീക്കം. കൊച്ചിയടക്കമുള്ള 13 മേജർ തുറമുഖങ്ങളിൽ പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നതോടെ ഇന്ത്യയിലെ കപ്പൽ നിർമാണശാലകൾ കൂടുതൽ സജീവമാകും. ഇന്ത്യൻ പോർട്ട്സ് അസോസിയേഷൻ എം.ഡി, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിങ് ഡയറക്ടർ ജനറൽ, ഷിപ്പിങ് രജിസ്ട്രാർ, കൊച്ചി കപ്പൽശാല എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ടഗ്ഗുകളുടെ നിർമാണ, ഗുണനിലവാര നിരീക്ഷണം എന്നിവ കമ്മിറ്റി വിലയിരുത്തും. കേന്ദ്രസർക്കാറിൻെറ പുതിയ നീക്കം രാജ്യത്തെ കപ്പൽനിർമാണ മേഖലക്ക് കരുത്തേകുമെന്നാണ് വിലയിരുത്തുന്നത്. EKG MATTA-KOCHI TUGG കൊച്ചി തുറമുഖത്തെ ടഗ്ഗുകളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.