പാണ്ടിപ്പാറയിൽ കത്തിനശിച്ച ഓയിൽ മിൽ
ചെറുതോണി: പാണ്ടിപ്പാറയിൽ ഓയിൽ മില്ലിൽ അഗ്നിബാധ. സെന്റ് ജോസഫ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നയന ഓയിൽ മില്ലിനാണ് തീപിടിച്ചത്. അരക്കോടി രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഞായറാഴ്ച പുലർച്ച 5.30നാണ് തീപടർന്നത്. പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ള ആളുകൾ ഉണ്ടായിരുന്നു. ഇവരാണ് തീ പടർന്നത് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. കട്ടപ്പന, ഇടുക്കി മേഖലയിൽ നിന്നുള്ള നാല് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഹൈറേഞ്ച് മേഖലയിലെ ഏറ്റവും വലിയ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രമാണ് ഇവിടെ. വിൽപനക്ക് തയാറാക്കി വെച്ചിരുന്ന വെളിച്ചെണ്ണ ബോട്ടിലുകൾ, 4000 കിലോ വെളിച്ചെണ്ണ, ഇലക്ട്രിക്ക് പമ്പുസെറ്റുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയും നാലേകാൽലക്ഷം രൂപയും അഗ്നിക്കിരയായി. പ്രദേശവാസിയായ സന്തോഷ് ഇരപ്പൂഴിക്കര എന്നയാളുടേതാണ് സ്ഥാപനം. വാട്ടർ ടെൻഡർ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു.
അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ അടുത്ത കെട്ടിടത്തിലേക്കും പരിസരങ്ങളിലേക്കും പടരുന്നത് തടയാനും ആട്ടുന്ന ചക്ക്, മോട്ടറുകൾ എന്നിവയെ സുരക്ഷിതമാക്കാനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.