ഇടപ്പള്ളി ഭാഗത്തുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ആശങ്കയുയർത്തി കാട്ടുതീ: 12 ഏക്കർ കത്തിനശിച്ചു
മുട്ടം: മുട്ടം ഇടപ്പള്ളി, കന്യാമല ഭാഗങ്ങളിലുണ്ടായ തീപിടിത്തത്തിൽ 12 ഏക്കറോളം സ്ഥലം കത്തിനശിച്ചു. പ്ലാക്കൂട്ടത്തിൽ ബെന്നി, പ്ലാക്കൂട്ടത്തിൽ ജോൺസൻ, പ്ലാക്കൂത്തിൽ അപ്പച്ചൻ, പൂവത്തിങ്കൽ തോമസ്, പഴയിടത്തു തോമസ്, കണ്ടത്തിങ്കര ബാബു, ബെന്നി എന്നിവരുടെ സ്ഥലങ്ങളാണ് കത്തിനശിച്ചത്. റബർ മരങ്ങളും വിൽപനക്കായി വെട്ടിയിട്ടിരുന്ന തടികളും കത്തി നശിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും പരിശ്രമിച്ചാണ് തീയണച്ചത്. വൈകീട്ട് ആറോടെയാണ് തീനിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.