ഏലച്ചെടികൾ ഉണങ്ങി വീഴുന്നു
പീരുമേട്: കനത്ത വേനൽച്ചൂടിൽ ഹൈറേഞ്ച് വറ്റിവരളുന്നു. പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക് നിലച്ചു. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും ആരംഭിച്ചു.
ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളം വിലക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. താലൂക്കിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ഏലപ്പാറയിലെ ഹെലി ബേറിയ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ജലം വിതരണം ചെയ്യുന്നത്. പദ്ധതിയിലെ തകരാറുകൾ പരിഹരിക്കാനായി ജലവിതരണം തടസപ്പെടുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കൃഷികളും ഉണങ്ങി നശിക്കുകയാണ്. ഏല കൃഷിയെ വേനൽച്ചൂട് സാരമായി ബാധിച്ചു.
ചെടികൾ കരിഞ്ഞുണങ്ങുകയും കായ്കൾ ഉണ്ടാകുന്ന ശരങ്ങളും പൂക്കളും ഉണങ്ങി കൊഴിയുകയുമാണ്. ശരങ്ങൾ ഉണങ്ങി കരിയുന്നത് തുടർ മാസങ്ങളിൽ ലഭിക്കുന്ന വിളവെടുപ്പ് ഗണ്യമായി കുറയുമെന്ന ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.