ഓടുന്നതിനിടെ തീ പിടിച്ച കാർ
Posted On
date_range Updated On
date_range ഓടുന്ന കാറിന് തീപിടിച്ചു
ചെറുതോണി: ഓടുന്നതിനിടെ കാർ കത്തി നശിച്ചു. ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തൃശൂർ പുതുക്കാടുനിന്ന് കഞ്ഞിക്കുഴിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്.
കാറിൽ സ്ത്രീ അടക്കം നാല് യാത്രക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ നിർത്തി പുറത്ത് ഇറങ്ങുകയായിരുന്നു. പ്രദേശവാസികളുടെ ഇടപെടൽ മൂലം തീ പടരാതെ നിയന്ത്രിച്ചു. തൃശൂർ സ്വദേശി ലിജോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.