കുമളി: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ അഴിമതിയിലും വികസനമുരടിപ്പിലും പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. രണ്ടു വർഷമായി ഭരണം നടത്തുന്ന എൽ.ഡി.എഫ് ഭരണ സമിതി വികസനമുരടിപ്പും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് തുടരുന്നതെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, പി.എ. അബ്ദുൽ റഷീദ്, ആർ. ഗണേശൻ, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എച്ച്. അബ്ദുൽ സമദ്, ആന്‍റണി ആലഞ്ചേരി, ടി.എം. ഉമ്മർ, പി. നളിനാക്ഷൻ, കെ.പി.കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. .......... cap: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.