മൂന്നാർ-മറയൂർ റോഡിൽ തലയാറിൽ ‘പടയപ്പ’ വാഹനങ്ങൾ ആക്രമിക്കുന്നു
അടിമാലി: മൂന്നാർ-മറയൂർ റോഡിൽ തലയാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ട്. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് റോഡിൽ പടയപ്പ ഇറങ്ങിയത്.
ആദ്യം കർണടകയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം ആക്രമിച്ചു. നാല് യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. ഗ്ലാസ് തകർത്തെങ്കിലും തലനാരിഴക്ക് വാഹനവുമായി സഞ്ചാരികൾ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ചരക്കുമായി വന്ന പിക്ക് അപ്പ് വാഹനം ആക്രമിച്ചു. വാഹനത്തിൽ കുത്തുകയും മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വിജയിച്ചില്ല. മറ്റൊരു കാറിന് മുകളിൽ കൊമ്പുകൊണ്ട് അതിശക്തമായി കുത്തുകയും ഉയർത്തി മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.
ഈ സമയമെത്തിയ ആർ.ആർ ടീമും മറ്റു യാത്രക്കാരും ഒച്ചവെച്ചും മറ്റും പടയപ്പയെ പിന്തിരിപ്പിച്ചതിനാൽ പിന്മാറി. പിന്നീട് തേയിലക്കാട്ടിലൂടെ വാഗുവരെ ലയങ്ങളുടെ സമീപമെത്തി. തുടർന്ന് ഇവിടെ നിലയുറപ്പിച്ചെങ്കിലും വീണ്ടും റോഡിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. വനംവകുപ്പ് സംഘം കൂടുതൽ ജാഗ്രതയോടെ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.