അറക്കുളം: കനത്ത മഴയിൽ അറക്കുളം വെള്ളിയാമറ്റം പ്രദേശത്തെ നിരവധി കർഷകരുടെ കൃഷി വെള്ളം കയറി നശിച്ചു. അറക്കുളം ആട്ടപ്പാട്ട് സജി, കോട്ടൂർ രവി, കുളമാക്കൽ ജോമോൻ, കുഴിത്താലി ബേബിച്ചൻ, മൈലാടൂർ ലില്ലി, തേക്കുംകാട്ടിൽ ബേബി എന്നിവരുടെ 10 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ് നശിച്ചത്. ഇതിൽ നാല് ഏക്കറോളം നെൽകൃഷി മാത്രമാണ്. തോടുകൾ കവിഞ്ഞൊഴുകിയതാണ് കൃഷി നാശത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.