ചെറുതോണി: ബഫർസോൺ പ്രശ്നത്തിൽ സമയത്ത് ഇടപെടാതിരുന്ന ഡീൻ കുര്യാക്കോസ് എം.പി ഇപ്പോൾ നടത്തുന്ന ജൽപന്നങ്ങൾ അധരവ്യായാമം മാത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ വിളിച്ച ഒരു യോഗത്തിലും എം.പി പങ്കെടുത്തില്ല. സുപ്രീംകോടതി വിധിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം ആർക്കോവേണ്ടി കഴിക്കുന്ന നേർച്ചയാണ്. 1980ൽ വനസംരക്ഷണ നിയമം കൊണ്ടുവന്ന് കോൺഗ്രസാണ് ജനജീവിതം പ്രായാസകരമാക്കിയത്. കർഷകരെ ദ്രോഹിക്കാൻ അധികാരം ഉപയോഗിച്ച ശേഷം പിന്നീട് നടത്തുന്ന വാചകക്കസർത്തുകൾ കാപട്യമാണെന്നും ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലായിരിക്കും ഇത്തരക്കാർക്ക് സ്ഥാനമെന്നും ജില്ല സെക്രട്ടറി സി.വി. വർഗീസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പഠനോപകരണങ്ങൾ വിതരണം ചെയ്തു മറയൂർ: നാച്ചിവയൽ വനസംരക്ഷണ സമിതി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.എസ്.എസ് വൈസ് പ്രസിഡന്‍റ് ബി. മണികണ്ഠൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് ജ്ഞാനശേഖരൻ, സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടികൾ ഇന്ന് തൊടുപുഴ കെ.എ. അയ്യപ്പൻപിള്ള മെമ്മോറിയൽ ബസവേശ്വര ഹാൾ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ശാഖ യോഗം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.